NewsLife StyleHealth & Fitness

തൈറോയ്ഡ് നിയന്ത്രണ വിധേയമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തൈറോയ്ഡിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി

ശരീരത്തെ സാരമായി ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുമ്പോൾ പലപ്പോഴും ശരീരഭാരം വർദ്ധിക്കാറുണ്ട്. അതേസമയം, ഹോർമോൺ ഉൽപ്പാദനത്തിന്റെ അഭാവം ശരീരത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു. തൈറോയ്ഡ് നിയന്ത്രണ വിധേയമാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പരിചയപ്പെടാം.

തൈറോയ്ഡിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. തൈറോയ്ഡ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഡി വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, തൈറോയ്ഡിന്റെ പ്രശ്നമുള്ളവർ വിറ്റാമിൻ ഡി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും.

Also Read: വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്, കാരണം ഇതാണ്

തൈറോയ്ഡിന്റെ പ്രവർത്തനം സുഗമമാക്കാൻ ഭക്ഷണ കാര്യത്തിലും ശ്രദ്ധ ചെലുത്തണം. തൈറോയ്ഡ് കാരണം ഉണ്ടാകുന്ന അമിതഭാരം നിയന്ത്രിക്കാൻ കോപ്പർ, ഒമേഗ 3 എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. കൂടാതെ, നെയ്യ്, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ ശരീരത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button