KeralaLatest NewsNewsBusiness

ഇടപാടുകാർക്ക് ഓണസമ്മാനവുമായി കെഎസ്എഫ്ഇ, പലിശ നിരക്കിൽ വീണ്ടും വർദ്ധനവ്

ചിട്ടിത്തുക പൂർണമായും കമ്പനിയിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിവർഷം 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

ഓണക്കാലത്ത് ഇടപാടുകാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ. ഇത്തവണ ഇടപാടുകാർക്കുളള ഓണസമ്മാനമായി സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കെഎസ്എഫ്ഇ വർദ്ധിപ്പിച്ചത്. ഇതോടെ, മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തേക്ക് 7 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. നിലവിൽ, സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പ്രതിവർഷം 6.5 ശതമാനമാണ്. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയതിന് പുറമേ, ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയിൽ നിക്ഷേപിക്കുന്നതിന് നൽകുന്ന പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.

ചിട്ടിത്തുക പൂർണമായും കമ്പനിയിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിവർഷം 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ചിട്ടിത്തുകയിൽ നിന്ന് ഭാവി ബാധ്യതക്കുള്ള തുക കമ്പനിയിൽ നിക്ഷേപിച്ചാൽ 7.5 ശതമാനം വരെ പലിശ ലഭിക്കും. കെഎസ്എഫ്ഇയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി 56 വയസ് കഴിഞ്ഞവരെയും മുതിർന്ന പൗരന്മാരായി കണക്കാക്കുന്നുണ്ട്.

Also Read: അതിവേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കി സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button