NewsBusiness

രാജ്യത്ത് ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്, കയറ്റുമതി ഇടിയുന്നു

നാഫ്ത പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്

രാജ്യത്ത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ വർദ്ധനവ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനമാണ് വർദ്ധിച്ചത്. അതേസമയം, ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 33.4 ശതമാനമാണ് കുറഞ്ഞത്. കൂടാതെ, ഇന്ത്യയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 20.1 ശതമാനം ഉയർന്നിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി ഇന്ത്യയുടെയും ചൈനയുടെയും വ്യാപാര മേഖലയെ ഗണ്യമായി ബാധിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് പ്രധാനമായും നാഫ്ത പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ 81 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, കെമിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 38.3 ശതമാനമായാണ് ഇടിഞ്ഞത്.

Also Read: ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഇത്തവണ ബസുമതി അരിയുടെയും മറൈൻ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്. ബസുമതി അരിയുടെ കയറ്റുമതിയിൽ 140 ശതമാനവും മറൈൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 18 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button