ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സാമ്പത്തിക പതനത്തില്‍ മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി. സാമ്പത്തിക വായ്പകള്‍ നല്കണമെങ്കില് രാജ്യഭരണം സുസ്ഥിരമാക്കാനാണ് ശ്രമിക്കേണ്ട തെന്ന ഉപദേശമാണ് ഐഎംഎഫ് നല്‍കിയത്. പാകിസ്ഥാനിലെ പണപ്പെരുപ്പം 47 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫ് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധവും അക്രമവും നടത്താനാണ് താല്‍പ്പര്യം. ഭീകരതയുടെ കാര്യത്തില്‍ പാകിസ്ഥാന്റെ നയം അപകടകരമാണെന്നും ഇതില്‍ നിന്ന് അകന്നുള്ള ഭരണക്രമം ആവശ്യമാണെന്നും ഐഎംഎഫ് ഓര്‍മ്മപ്പെടുത്തി.
Read Also: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് സിറ്റി യൂണിയൻ ബാങ്ക്
പാകിസ്ഥാനിലെ ഉപഭോക്തൃ വില സൂചിക(കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്) 27.3 ശതമാന ത്തിലേയ്ക്കാണ് കുതിച്ചുകയറിയത്. ഇത് 1975ന് ശേഷം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. നിലവിലെ പ്രളയം പാകിസ്ഥാനിലെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഉല്‍പ്പാദന മേഖല തീര്‍ത്തും മരവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം അരാജകത്വത്തിലേയ്ക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
Post Your Comments