Sex & Relationships

സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

 

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല സെക്സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സെക്‌സിന്റെ ചില ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

സ്‌ട്രെസ് കുറയ്ക്കാം…

സ്‌ട്രെസ് കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായാണ് സെക്സിനെ വിലയിരുത്തുന്നത്. സിറടോണിന്‍’എന്ന ഹോര്‍മോണ്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റാന്‍ സഹായിക്കുമെന്ന് ലൈംഗിക ആരോഗ്യ വിദഗ്ധന്‍ ഇവോണ്‍ കെ. ഫുള്‍ബ്രൈറ്റ് പറയുന്നു.

ഹൃദയത്തെ സംരക്ഷിക്കും

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സെക്‌സ് സഹായിക്കും. ആരോഗ്യകരമായ സെക്സ് അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുവഴിയും ഹൃദയാരോഗ്യം മെച്ചപ്പെടും.

നല്ല ഉറക്കം

സെക്സ് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെക്സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. ‘പ്രോലാക്ടിന്‍’ (prolactin) എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്സേഷനും ഉറക്കവും നല്‍കുകയും ചെയ്യുന്നു.

പ്രോസ്റ്റേറ്റ് കാന്‍സര്‍ അകറ്റും

പ്രോസ്റ്റേറ്റ് കാന്‍സര്‍ അകറ്റാന്‍ സെക്‌സിന് സാധിക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കലോറി കുറയ്ക്കും

ലൈംഗികത ഒരു മികച്ച വ്യായാമമാണെന്ന് ഇവോണ്‍ പറയുന്നു. ശരീരത്തിലെ അമിത കലോറി എരിച്ച് കളയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button