![](/wp-content/uploads/2022/07/death-1-1.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറിലും ഭോപ്പാലിലുമായി 3 ദിവസത്തിനിടെ 4 രാത്രികാവല്‍ക്കാരെ ക്രൂരമായി വധിച്ച റിപ്പര്‍ മോഡല്‍ കൊലയാളി ശിവപ്രസാദ് ധുര്‍വെയെ (18) പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തനാകാന്‍ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നു പൊലീസ് പറഞ്ഞു. കാവല്‍ക്കാര്‍ രാത്രിയില്‍ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും കല്ലുകൊണ്ടും വടികൊണ്ടും തലതകര്‍ത്തായിരുന്നു സാഗര്‍ ജില്ലയിലെ 3 കൊലപാതകങ്ങള്‍. നാലാമത്തെ കൊലപാതകം ഭോപ്പാലില്‍ നടന്നതിനു പിന്നാലെ ഇയാള്‍ പിടിയിലായി.
ശിവപ്രസാദ് കുറ്റം സമ്മതിച്ചു. സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തിനു വഴങ്ങിയാണ് പ്രശസ്തനാകാനും പണമുണ്ടാക്കാനും വേണ്ടി കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കൊറേഗാവില്‍ ഹോട്ടല്‍ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോള്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതാണെന്നും സമ്മതിച്ചു. കഴിഞ്ഞ മേയില്‍ നടന്ന മറ്റൊരു കൊലപാതകത്തിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സാഗറില്‍ കൊലപ്പെടുത്തിയ ആളില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments