വെള്ളറട: കാരക്കോണം കൂനമ്പനയില്‍ റവന്യൂ ഭൂമിയിലെ ലക്ഷങ്ങള്‍ വിലവരുന്ന ആഞ്ഞിലിമരം മുറിച്ചുകടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. തടി മുറിച്ച് കടത്തിയ കുന്നത്തുകാല്‍ തച്ചംകോട് ആര്‍എസ് നിവാസില്‍ ശിവകുമാര്‍ ( 42) ശാസ്തമംഗലം സിപിജിപി ലെയ്നില്‍ ടി സി 9/1775/3-ല്‍ ഹൗസ് നമ്പര്‍ 27-ല്‍ പ്രസാദ് (47) എന്നിവരാണ് പിടിയിലായത്.
വെള്ളറട എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുറിച്ചു കടത്തിയ തടികൾ നിലമാമൂട് വ്ലാങ്കുളത്തു നിന്ന് വെള്ളറട പൊലീസ് കണ്ടെത്തി. അമരവിള കാരക്കോണം റോഡില്‍ കൂനന്‍പന ജംഗ്ഷനു സമീപത്തുള്ള ആഞ്ഞിലി മരങ്ങളില്‍ ഒന്നാണ് ഒരു മാസം മുന്‍പ് മുറിച്ചു കടത്തിയത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും പത്തു ലക്ഷത്തിലേറെ വിലമതിക്കുന്നതുമായ മരമാണ് മുറിച്ചു കടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊതുമരാമത്തു വകുപ്പു ലേലം ചെയ്തു തല്കിയതാണെന്നു പറഞ്ഞാണ് സംഘം മരം മുറിച്ച് കടത്തിയത്.
Read Also : അഫ്ഗാനിസ്ഥാനിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണം: മുജീബ് റഹ്മാൻ അൻസാരി അടക്കം കൊല്ലപ്പെട്ടത് 20 പേർ
എന്നാല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മരം ലേലം ചെയ്തു നല്കിയതല്ല എന്ന വിവരം പുറത്തായത്. തുടര്‍ന്ന്, പൊതുമരാമത്ത് വകുപ്പിന്റെ കുന്നത്തുകാല്‍ മേഖലയുടെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ആന്റണിജോസ് നെറ്റോ, എസ്ഐമാരായ സുരേഷ്കുമാര്‍, മണികുട്ടന്, സിപിഒമാരായ ദീബു, പ്രതീപ്, പ്രഭുല ചന്ദ്രന്, സജിന്‍ അടങ്ങുന്ന സംഘമാണ് തടിശേഖരം പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments