Onam NewsKeralaLatest NewsNews

തിരുവോണപ്പുലരിയിലെ ഓണാഘോഷങ്ങൾ

ലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ഓണത്തിന് പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഉള്ളത്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ച് ഓണക്കോടി അണിഞ്ഞ് പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്.

Read Also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണം: ഹൈക്കോടതി

കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.

തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് ‘തൃക്കാൽക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് തൃക്കാക്കര.

കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങും കേരളത്തിലുണ്ട്.

Read Also: ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച് യുവാവ്: കാരണം അറിഞ്ഞ് അമ്പരന്ന് നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button