ചിറ്റൂർ: റോഡിൽ പാർക്കു ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തികൊണ്ടു പോവുന്നതിനിടെ പട്രോളിംഗ് പൊലീസിന്റെ പിടിയിൽ. കന്നിമാരി, ചാമിയാർകളം ശെൽവന്റെ മകൻ ജയകുമാർ (23) ആണ് അറസ്റ്റിലായത്. മീനാക്ഷിപുരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍: അപര്‍ണ ബാലമുരളി, ദുല്‍ഖര്‍ സല്മാന് എന്നിവർ മുഖ്യാതിഥികളാകും
വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം. വണ്ടിത്താവളം ടൗണിൽ നിർത്തിയിട്ടിരുന്ന കല്ലേപ്പുള്ളി ശ്രീവത്സത്തിൽ സ്റ്റെയ്ൽസണി(34)ന്റെ ബൈക്കാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി നെല്ലിമേടിനു സമീപം ബൈക്ക് തള്ളിക്കൊണ്ടു പോവുന്നത് കണ്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണമാണെന്ന് മനസിലായത്. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
Post Your Comments