Latest NewsKeralaNews

ഓണം വിഭവസമൃദ്ധമാക്കാൻ ഭക്ഷ്യ വകുപ്പ് സജ്ജം: പൂഴ്ത്തിവെയ്പ്പ് തടയാൻ കർശന പരിശോധന നടത്തുമെന്ന് ജി ആർ അനിൽ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഈ ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെ ശക്തമായ വിപണി ഇടപെടൽ നടത്തിവരുന്നുണ്ടെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: കേരളത്തിന്റേത് ജനപക്ഷ നിലപാടുകളുള്ള മഹത്തായ നിയമനിർമാണസഭ: എം ബി രാജേഷ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്ന് വരുന്നു. സെപ്തംബർ മൂന്നിന് വൈകിട്ട് നാലുവരെ 65,86,224 കിറ്റുകൾ റേഷൻകാർഡ് ഉടമകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിൽ 93 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91 ശതമാനവും എൻ.പി.എസ് വിഭാഗത്തിൽ 76 ശതമാനവും കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി. ആകെ 71 ശതമാനം കാർഡുടമകൾ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. എൻ.പി.എൻ.എസ് വിഭാഗങ്ങൾക്കുള്ള കിറ്റ് വിതരണം പുരോഗമിച്ച് വരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുടെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം അറിയിച്ചു.

കിറ്റുവിതരണവുമായി ബന്ധപ്പെട്ട് റേഷൻ കടകൾ ഞായറാഴ്ച്ച തുറന്നു പ്രവർത്തിക്കും. പകരം 19-ാം തിയതി റേഷൻകടകൾക്ക് അവധി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റ് വിതരണം ഏഴാം തിയതി വൈകിട്ട് എട്ടുവരെ ആയിരിക്കും. എഴാം തിയതിയ്ക്കു ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 4, 5, 6, 7 എന്നീ തിയതികളിൽ എല്ലാ വിഭാഗം റേഷൻ കാർഡുടമകൾക്കും കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളത്തിന്റേത് ജനപക്ഷ നിലപാടുകളുള്ള മഹത്തായ നിയമനിർമാണസഭ: എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button