
അടിമാലി: ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 20 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കുഞ്ചിത്തണ്ണി പാറയ്ക്കൽ ബിനുവാണ് പിടിയിലായത്.
Read Also : ഹൃദയാരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ വാഹന പരിശോധനയിൽ ആണ് യുവാവ് പിടിയിലായത്. ഇയാൾ സഞ്ചരിത്ത ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ചിത്തണ്ണി ഭാഗത്ത് വാഹന പരിശോധന നടത്തിയത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.
Post Your Comments