രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ യുപിഐ ഇടപാടുകൾ കുതിച്ചുയർന്നു. ഇത്തവണ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസം 657 കോടി ഇടപാടുകളിലൂടെ 10.72 കോടി രൂപയാണ് കൈമാറ്റം ചെയ്തത്.
ജൂലൈ മാസം 600 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അതേസമയം, യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം 100 ശതമാനത്തോളമാണ് ഉയർന്നത്. ചെറിയ തുക മുതൽ വലിയ തുക വരെ യുപിഐ വഴി കൈമാറാൻ തുടങ്ങിയതോടെയാണ് യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയർന്നത്.
Also Read: ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി ട്വിറ്റർ
ഇടപാട് തുകകൾ ഓഗസ്റ്റ് മാസത്തിൽ 75 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2016 ൽ യുപിഐ സേവനം തുടങ്ങിയതിനുശേഷമുളള ഏറ്റവും ഉയർന്ന കണക്കാണ് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പ്രതിദിനം ഏകദേശം 100 കോടി രൂപയുടെ ഇടപാടുകൾ നടത്താനാണ് യുപിഐ ലക്ഷ്യമിടുന്നത്.
Post Your Comments