വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കൾക്കായി ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പരീക്ഷണ ഘട്ടം എന്ന നിലയിലാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വരും ആഴ്ചകൾ തന്നെ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബ്ലൂ വരിക്കാർക്ക് മാത്രമാണ് ആദ്യം ഈ ഫീച്ചർ ലഭിക്കുക.
‘എഡിറ്റ് ട്വീറ്റ്’ എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. ഈ ഫീച്ചർ മുഖാന്തരം പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ ഉപയോക്താക്കൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കും. നിലവിൽ, എന്തെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാൽ ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ മാത്രമേ നിവർത്തിയുള്ളൂ. ഈ സാഹചര്യത്തിലാണ് ട്വിറ്റർ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചത്.
Also Read: രുചികരമായ ഇഡ്ഡലി തോരന്‍ തയ്യാറാക്കാം
Post Your Comments