ഒരേസമയം ലാഭവും നഷ്ടവും കാഴ്ചവച്ച് ഓഹരി വിപണി. ഇന്ന് സൂചികകൾ സമ്മിശ്ര ഭാവത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 37 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,803 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 3 പോയിന്റ് ഇടിഞ്ഞ് 17,539 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ രണ്ടു സൂചികകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മിഡ്ക്യാപ് സൂചിക 0.35 ശതമാനം ഇടിഞ്ഞും സ്മോൾക്യാപ് സൂചിക 0.04 ശതമാനം നേട്ടവും കൈവരിച്ചു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി എന്റർപ്രൈസിന്റെ ഓഹരികൾ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. വ്യാപാരം ആരംഭിച്ചപ്പോൾ നാല് ശതമാനം നേട്ടത്തിൽ 3,369 രൂപ എന്ന റെക്കോർഡ് ഉയരത്തിലാണ് ഓഹരികൾ എത്തിയത്. കൂടാതെ, എൻഡിടിവിയുടെ ഓഹരികളും ഇന്ന് കുതിച്ചുയർന്നു. എൻഡിടിവിയുടെ ഓഹരികൾ 5 ശതമാനം നേട്ടത്തിൽ 515.10 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments