ലക്നൗ: മകളെ തനിക്ക് കൈമാറിയില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ലോനി മേഖലയിലാണ് സംഭവം. ഭീഷണിപ്പെടുത്തിയ യുവാവ് ന്യൂനപക്ഷ സമുദായ അംഗമാണ്. ഇവിടെ താമസിക്കുന്ന ഹൈന്ദവ വിശ്വാസികളായ കുടുംബത്തെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read Also: എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്: എ.എൻ. ഷംസീർ സ്പീക്കറാകും
മകളെ തനിക്ക് കൈമാറിയില്ലെങ്കില്‍ കുടുംബത്തിലെ ഓരോ വ്യക്തികളേയും കഴുത്തറുത്ത് കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അവ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയതായി പെണ്‍കുട്ടിയുടെ പിതാവ് രാജേഷ് ശര്‍മ്മ നല്കിയ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍), ഐടി ആക്ടിലെ 67 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ബാഗ്പട്ടിലെ ഖേക്ദ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments