AlappuzhaNattuvarthaLatest NewsKeralaNews

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാൻ കൈക്കൂലി : പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ജി​ല​ൻ​സ് പി​ടി​യി​ൽ

അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. മ​ണി​യ​പ്പനെയാ​ണ് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് സ്പെ​ഷ്യൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്

തു​റ​വൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വി​ജി​ല​ൻ​സ് പി​ടി​യിൽ. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. മ​ണി​യ​പ്പനെയാ​ണ് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് സ്പെ​ഷ്യൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ദേ​ശീ​യ​പാ​ത​യി​ൽ ച​മ്മ​നാ​ടി​ന് സ​മീ​പ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഒ​രു ല​ക്ഷം രൂ​പ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. അ​രൂ​രി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന് നി​ർ​മാ​ണ അ​നു​മ​തി​യു​ടെ പേ​രി​ൽ ഉ​ട​മ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും സെ​ക്ര​ട്ട​റി പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ കെ​ട്ടി​ട​ത്തി​ൻ്റെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളു എ​ന്ന സെ​ക്ര​ട്ട​റി​യു​ടെ പി​ടി​വാ​ശി കാ​ര​ണം ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കെ​ട്ടി​ട ഉ​ട​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : മെറ്റ പ്ലാറ്റ്ഫോമുകളിൽ പണം നൽകി ഉപയോഗിക്കാനുള്ള ഫീച്ചറുകൾ വികസിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

അ​തി​നു​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് അ​പേ​ക്ഷ​ക​ൻ സ​മ്മ​തി​ക്കു​ക​യും ഇ​തു ​സം​ബ​ന്ധി​ച്ച വി​വ​രം വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യും ചെ​യ്ത​ത്.

ഇ​തി​ൻ പ്ര​കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ണി​യ​പ്പ​ൻ്റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ എ​ത്തു​വാ​നും സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ച​മ്മ​നാ​ട് എ​ത്തി പ​ണം കൈ​മാ​റു​ന്ന സ​മ​യം മ​ണി​യ​പ്പ​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button