തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസ വാർത്ത. ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്ക് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവയിൽ നിന്ന് സാധനം വാങ്ങാമെന്ന് അധികൃതർ അറിയിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പൺ അനുവദിക്കുക.
Read Also: ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: കേന്ദ്രത്തിനെതിരെ ആരോപണവുമായി അഭിഷേക് ബാനര്‍ജി
കൂപ്പണിന് താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ, ഹോർട്ടികോർപ്, ഹാൻഡക്‌സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് കൂപ്പൺ ഉപയോഗിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സാധനങ്ങൾ വാങ്ങാം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
Read Also: അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം: ടിക്കറ്റ് നിരക്കുകളെ കുറിച്ച് അറിയാം
Post Your Comments