ടാറ്റ മാർക്കോപോളോ മോട്ടേഴ്സ് ലിമിറ്റഡിന്റെ (ടിഎംഎംഎൽ) ഓഹരികൾ പൂർണമായും ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇതോടെ, സംയുക്ത സംരംഭമായ ടിഎംഎംഎല്ലിന്റെ ഓഹരികൾ ടാറ്റ മോട്ടോഴ്സിന് സ്വന്തമായി. മാർക്കോപോളയുടെ ഓഹരികളാണ് ടാറ്റാ മോട്ടോഴ്സ് കരസ്ഥമാക്കിയത്. ഏറ്റെടുക്കുന്നതിനു മുൻപ്, ടിഎംഎംഎല്ലിന്റെ 51 ശതമാനം ഓഹരികൾ മാത്രമാണ് ടാറ്റ മോട്ടോഴ്സിന് ഉണ്ടായിരുന്നത്. ബാക്കി 49 ശതമാനം ഓഹരികളും മാർക്കോപോളയുടെ കൈവശമായിരുന്നു. ഈ ഓഹരികളാണ് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്.
2006 ൽ ടാറ്റ മോട്ടോഴ്സും മാർക്കോപോളോയും സംയുക്തമായി രൂപീകരിച്ച സംരംഭമാണ് ടാറ്റ മോട്ടോഴ്സ് മാർക്കോപോളോ മോട്ടോഴ്സ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, മാർക്കോപോളയുടെ 49 ശതമാനം ഓഹരികൾ 99.96 കോടി രൂപയ്ക്കാണ് ടാറ്റ മോട്ടോഴ്സ് വാങ്ങിയത്. 2020 ഡിസംബർ മാസത്തിലാണ് ഇരുകമ്പനികളും ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിൽ ഏർപ്പെട്ടത്.
Also Read: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
Post Your Comments