Latest NewsNewsIndia

മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം, നടക്കാൻ ബുദ്ധിമുട്ടിയത് കുരുക്കായി: യുവാവ് അറസ്റ്റിൽ

വാരണാസി: മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാരാണസി വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു യുവാവ് പിടിയിലായത്. വിമാനമിറങ്ങിയ ശേഷം പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ യുവാവിന്റെ നടത്തത്തിൽ പന്തികേട് തോന്നിയ കസ്റ്റംസ് ഇയാളെ പിടിച്ച് നിർത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ നിന്നും സ്വർണം കണ്ടെടുത്തത്.

മൂന്ന് ക്യാപ്സൂൾ രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഏകദേശം അരക്കിലോയാേളം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 34 ലക്ഷം രൂപ വില വരുന്ന സ്വർണം ആരെ ഏൽപ്പിക്കാനാണ് യുവാവ് ശ്രമിച്ചതെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും. സ്വർണക്കടത്തുസംഘങ്ങളുടെ കാരിയറായി പ്രവർത്തിക്കുന്ന ആളാണ് യുവാവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

കേരളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് വ്യാപകമാണ്. യുവതികൾ ഉൾപ്പടെയുള്ളവരാണ് പിടിയിലാകുന്നതിൽ ഏറെയും. കാരിയർമാരായാണ് ഇവരിൽ കൂടുതലും പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button