തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്നത് പ്രവചനാതീത മഴയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നിയമസഭയില്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ‘ഇടനാട് -മലനാട് -തീരപ്രദേശം എന്ന വിധത്തില്‍ മാറ്റപ്പെട്ട കേരളത്തില്‍ കുറച്ചുകൂടി ശക്തമായ പ്രവചന സംവിധാനങ്ങള്‍ ഒരുക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജിഎഫ്എസും ഡബ്ല്യൂ ആര്‍എഫും എന്‍സിയുഎമ്മും അതിന് പുറമേ അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കുന്ന ജെമ്മും ഇസിഎംഡബ്ല്യുവും ഐബിഎം ഗ്രാഫും സ്‌കൈ നെറ്റും മഴയുടെ തോത് എടുക്കാന്‍ ഉപയോഗിക്കുന്നുണ്ട്’.
Read Also: രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം വരാൻ സാധ്യത, പുതിയ മാറ്റങ്ങൾ അറിയാം
കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് 100 മഴമാപിനികളില്‍ 79 എണ്ണം ലഭ്യമാക്കി. അത് സ്ഥാപിച്ചിട്ടുണ്ട്. സ്‌കൈ നെറ്റിന്റെ 100 മഴ മാപിനികള്‍ ക്രോഡീകരിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമാകുന്നുണ്ട്. തിരുവനന്തപുരത്തും വടക്കന്‍ കേരളത്തിലും കൊച്ചി മാതൃകയിലുളള രണ്ട് റഡാറുകള്‍ വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതി സൂക്ഷ്മമായ മഴയാണ് ഇപ്പോഴത്തെ പ്രശ്നം. ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് ഇടുക്കി ജില്ലയിലും വയനാട് അതിര്‍ത്തിയിലും സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്, മന്ത്രി പറഞ്ഞു.
Post Your Comments