ന്യൂഡല്‍ഹി: ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ 110 കോടി വരുന്ന സ്വത്തിന്റെ ഏക അവകാശി മകള്‍ യശോധര ഫോഗട്ട് മാത്രം. അതിനാല്‍ 15 വയസ് മാത്രമുള്ള മകളെ അപായപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ സൊനാലിയുടെ കുടുംബമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
Read Also; കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
യശോധരയുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് തങ്ങളുടെ ആശങ്കയെന്ന് യശോധരയുടെ അമ്മാവന്‍ കുല്‍ദീപ് ഫോഗട്ട് പറയുന്നു. യശോധരയുടെ പിതാവ് സഞ്ജയ് ഫോഗട്ട് 2016ല്‍ ദുരൂഹസാഹചര്യത്തിലാണ് മരിച്ചതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സര്‍ക്കാര്‍ സൊനാലി ഫോഗട്ടിന്റെ മകള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഗോവന്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വസമില്ലെന്നുമാണ് യശോധര പറയുന്നത്. തന്റെ അമ്മയുടെ മരണം കൊലപാതകമാണെന്നും അത് കൃത്യമായി പദ്ധതിയിട്ട് നടപ്പാക്കിയതാണെന്നുമുള്ള നിലപാടിലാണ് യശോധര.
ആഗസ്റ്റ് 23നാണ് സൊനാലി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. സഹായിയും സുഹൃത്തും ചേര്‍ന്ന് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ സൊനാലിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഗോവ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് സഹായി സുധീര്‍ സാങ്വാന്‍, സുഹൃത്ത് സുഖ്വീന്ദര്‍ സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. സൊനാലിയെ കൂട്ടാളികള്‍ നിര്‍ബന്ധിച്ച് മാരകമായ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായത്.
Post Your Comments