ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ (മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) നിരക്ക് വർദ്ധിപ്പിച്ചു. ഇതോടെ, തിരഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കുകൾ 5 ബേസിസ് പോയിന്റ് മുതൽ 10 ബേസിസ് പോയിന്റ് വരെയാണ് ഉയർന്നത്. പുതുക്കിയ നിരക്കുകൾ സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിലായി.
ഒറ്റരാത്രിയിലെ എംസിഎൽആർ നിരക്ക് ഇനി മുതൽ 6.85 ശതമാനമാണ്. മുൻപ് 6.80 ശതമാനമായിരുന്നു. ഒരു മാസത്തെ എംസിഎൽആർ നിരക്ക് 7.30 ശതമാനവും 3 മാസത്തെ എംസിഎൽആർ നിരക്ക് 7.35 ശതമാനവുമാണ്. ആറുമാസത്തെ എംസിഎൽആർ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായാണ് ഉയർത്തിയത്. അതേസമയം, ഒരു വർഷം വരെയുള്ള എംസിഎൽആർ നിരക്ക് 7.60 ശതമാനവും 3 വർഷത്തെ എംസിഎൽആർ നിരക്ക് 7.80 ശതമാനവുമാണ്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് ഉയർത്തിയത്.
Post Your Comments