തൃശൂര്‍ : വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം അതിരു കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് സ്‌കൂളുകളിലെ അദ്ധ്യാപകരും കലാലയങ്ങളിലെ സംഘടനകളും. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന ലഹരിമാഫിയക്കെതിരെ ശക്തമായി പോരാടാനാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം,ഓണാഘോഷ വേളകളില്‍ വിദ്യാര്‍ത്ഥികളെ വലവീശി പിടിച്ച് കഞ്ചാവ്, മയക്കു മരുന്ന് ഉള്‍പ്പെടെ കൈമാറാനുള്ള വലിയ പദ്ധതികളിലാണ് ലഹരി മാഫിയ. സ്‌കൂള്‍ ആരംഭിക്കും മുമ്പും വിടുന്ന സമയത്തും അജ്ഞാതരായ നിരവധി പേരാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് ലഹരി മരുന്ന് കൈമാറാന്‍ സ്ത്രീകളാണ് വരുന്നത്. നിരോധിത ലഹരി വസ്തുക്കള്‍ക്കും കഞ്ചാവിനും അപ്പുറം ന്യൂജെന്‍ ലഹരി മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ പ്രെഗനന്‍സി ടെസ്റ്റ് റിസര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ കൈയ്യോടെ പിടികൂടിയിരുന്നു. അതിനാല്‍ മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ് വിവിധ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments