ജിദ്ദ: വിദേശികൾക്ക് ഡൈവിങ് ലൈസൻസ് നൽകുന്നതിനു സ്പോൺസറുടെ അനുമതി ആവശ്യമില്ലെന്ന് സൗദി അറേബ്യ. സൗദി വാട്ടർ സ്പോർട്സ് ആൻഡ് ഡൈവിംഗ് ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികൾക്ക് ഡൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് സ്പോൺസറുടെ അനുമതി വേണമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറേഷൻ ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഫെഡറേഷനോ മറ്റേതെങ്കിലും ഏജൻസിയോ ഡൈവിങ് ലൈസൻസ് ലഭിക്കുന്നതിന് അത്തരത്തിലുള്ള ഒരു നിബന്ധനയും ഉന്നയിച്ചിട്ടില്ലെന്ന് അധികൃതർ വിശദീകരിച്ചു. ഡൈവിംഗ് ലൈസൻസ് നൽകാൻ അധികാരമുള്ള ഒരേയൊരു കമ്മിറ്റി തങ്ങളാണെന്നും ഫെഡറേഷൻ വ്യക്തമാക്കി. തെറ്റായ വാർത്ത നൽകിയ പത്രം ഔദ്യോഗികമായി മാപ്പ് പറയണമെന്ന ആവശ്യവും അധികൃതർ മുന്നോട്ടുവെച്ചു.
Post Your Comments