കാബൂൾ : അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കെതിരെ വീണ്ടും താലിബാൻ ഭരണകൂടം. ഹിജാബ് ധരിക്കാത്തവർക്ക് ഇനി മുതൽ സാധനങ്ങൾ നൽകരുതെന്നാണ് കടയുടമകൾക്ക് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. അഫ്ഗാനിലെ ബാൽക്ക് പ്രവിശ്യയിലാണ് താലിബാൻ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.
സ്ത്രീകൾ വീടിനുള്ളിലും പൊതുസ്ഥലത്തും ഹിജാബ് ധരിക്കണമെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് പൂർണമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ്. നിയമം ലംഘിക്കുന്നവർക്ക് തടവ് ഉൾപ്പെടെ കർശനമായ ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചു. അധികാരത്തിലേറിയതിന് പിന്നാലെ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തിയായിരുന്നു സ്ത്രീവിരുദ്ധ നയങ്ങൾക്ക് താലിബാൻ തുടക്കം കുറിച്ചത്.
സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യം താലിബാൻ ഇല്ലാതാക്കി. ഹിജാബ് നിർബന്ധമാക്കി. സ്ത്രീകൾ അഭിനയിക്കുന്ന സിനിമകൾക്ക് പോലും നിരോധനം ഏർപ്പെടുത്തിയിരുന്നു. കുട്ടികളുടെ പാർക്ക് തീവെച്ചു നശിപ്പിച്ചു. പെൺകുട്ടികളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തു. പട്ടിണിയും പരിവട്ടവും കാരണം കുഞ്ഞുങ്ങൾ ഭൂരിപക്ഷവും പോഷകാഹാരമില്ലാതെ മരിച്ചു വീഴുകയാണ്. ഇതിനിടെയാണ് കാടൻ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.
Post Your Comments