
പാലക്കാട്: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അമ്പിളിക്കും, പീഡനക്കേസിൽ അറസ്റ്റിലായ മീശ വിനീതിനും ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം – ഫീനിക്സ് കപ്പിൾസ് ! തിരുവനന്തപുരത്ത് വിദ്യാർത്ഥിയെയും വീട്ടമ്മയെയും ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം ‘മീശ’ വിനീതിന് പിന്നാലെയാണ് റീൽസിൽ തിളങ്ങിയ ഫീനിക്സ് കപ്പിൾസും അറസ്റ്റിലാകുന്നത്. ഹണിട്രാപ്പ് കേസിലാണ് ഇവരുടെ അറസ്റ്റ്. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തരായ മൂന്ന് പേരാണ് ‘ക്രൈം വാർത്തയിൽ’ ഇടം പിടിച്ചത്. മീശക്കാരൻ വിനീതിനെ പോലെ തന്നെ സ്വന്തം പ്രശസ്തിയാണ് ദേവുവും ഹണിട്രാപ്പിനായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
കേസ് ആയതോടെ വൈറൽ കപ്പിൾസിന്റെ ആരാധകർ ഞെട്ടിയിരിക്കുകയാണ്. വൈറൽ പാർട്ടികളെല്ലാം പിടിക്കപ്പെടുവാണല്ലോ എന്നാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ റീൽസ് കൊണ്ട് ഫെയ്മസ് ആയ ‘ഫീനിക്സ് കപ്പിൾസ്’ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലാകുമ്പോൾ ഇരുവർക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആൾക്കാരെ പറ്റിച്ചും വെട്ടിച്ചും ജീവിക്കുന്നവരാണെന്ന് അറിഞ്ഞില്ലെന്നും, ‘വൈറൽ’ മുഖത്തിന് ഉള്ളിൽ ദുഷിച്ച മനസ് ഉണ്ടായിരുന്നുവല്ലേ എന്നും ഇവരുടെ ആരാധകർ ചോദിക്കുന്നു. പലതരത്തിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. സാമൂഹ്യ/രാഷ്ട്രീയ നിരീക്ഷക അഞ്‍ജു പാർവതിയും വിഷയത്തിൽ പ്രതികരിച്ചു.
അഞ്‍ജു പാർവതി പ്രഭീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നെറ്റിയിൽ ഒരു ക്വിൻ്റൽ ചെമല പൊടി!
കഴുത്തിൽ വടം പോലൊരു കയറുപ്പിരി !
ലൈക്കിക കം കമൻ്റിക ശേഷി കൂടിയ അമ്പതിനായിരം ഫോളോവേഴ്സും!
ഫിൽറ്റർ നല്കിയ നീലകണ്ണുകളിൽ തേനൊളിപ്പിച്ച് അവളിങ്ങനെ എഴുതി- ” താലി എനിക്ക് ജീവനേക്കാൾ വലുതാണ്; അത് തന്നവനും!
ജീവനേക്കാൾ വലുതായ താലി കൊടുത്ത കലിപ്പൻ ഗോകുലദീപൻ്റെയും കാന്താരി കൊല്ലം ദേവുവിൻ്റെയും യഥാർത്ഥ പണി –
” ഹണി ട്രാപ്പ് “! ഫീനിക്സ് കപ്പിൾസ് ഇനി അകത്ത് കിടന്ന് റീൽസ് ഇടട്ടേ!
ന്യൂ ജെൻ ഇൻസ്റ്റാ ഐഡികൾ മൊത്തം പോലീസ് സ്റ്റേഷനുകളിൽ കറങ്ങുമ്പോൾ എൺപതുകളിലെ വസന്തങ്ങൾ സുക്കറിൻ്റെ ഫേസ്ബുക്കിൽ സേഫായിട്ട് ഇരിക്കുന്നു.
ഫിൽറ്റർ ഇട്ട് കിളികളെ കുരുക്കിയെന്ന പഴി മീശക്കാരന് മാത്രം പോരല്ലോ; ഫിൽറ്റർ ഇട്ട് വണ്ടുകളെ വരുത്തിയ നീലക്കണ്ണിക്കും ഇരിക്കട്ടെ! ജസ്റ്റ് ജെൻഡർ പൊളിറ്റിക്സ്!
Post Your Comments