KeralaLatest NewsNews

ആരും പട്ടിണിയിലാവരുതെന്നത് സർക്കാർ നയം: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ആരും പട്ടിണിയിലാവരുത് എന്ന ലക്ഷ്യത്തോടെയുള്ള ഭക്ഷ്യനയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ് വഴി സൗജന്യ ഭക്ഷ്യ ധാന്യത്തിനുള്ള പെർമിറ്റും ഓണക്കിറ്റും സംസാരിച്ച് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ജനകീയ ഭക്ഷണശാലകളുള്ള നമ്മുടെ സംസ്ഥാനത്ത് നിർധനർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നു. യാത്രാദുരിതം മനസ്സിലാക്കി 119 ആദിവാസി ഊരുകളിൽ രണ്ടാഴ്ച കൂടുമ്പോൾ സഞ്ചരിക്കുന്ന റേഷൻ കടകൾ വീട്ടുമുറ്റത്ത് സർക്കാർ എത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഫാൽക്കൺ ഇന്റർചേഞ്ച് പദ്ധതി: നിർമ്മാണം 55 ശതമാനം പൂർത്തിയായെന്ന് ആർടിഎ

മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും സൗജന്യമായി ഭക്ഷ്യധാന്യം സർക്കാർ നൽകുകയാണ്. പട്ടികജാതി, പട്ടികവർഗ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിലും ഇതേ രീതിയിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാൻ സാധിക്കുന്നു. റേഷൻകാർഡ് ഇല്ലാത്ത ആലംബഹീനരായ മനുഷ്യരെ പദ്ധതിയിലുൾപ്പെടുത്തി മനുഷ്യത്വ മുഖത്തോടെയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നിവേദനം അനുസരിച്ച് വളരെ വേഗത്തിൽ മാജിക് പ്ലാനറ്റിനു പെർമിറ്റ് നൽകുന്ന പ്രക്രിയ പൂർത്തീകരിക്കുവാൻ സാധിച്ചു. ഒരു കുട്ടിക്ക് 15 കിലോഗ്രാം അരിയും നാലര കിലോ ഗോതമ്പുമാണ് ലഭിക്കുക മൊത്തമുള്ള 167 വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. നാല് പേരടങ്ങുന്ന ഒരു യൂണിറ്റ് എന്ന നിലയിൽ റേഷൻ കടകളിലൂടെയാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.

മാജിക് പ്ലാനറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പെർമിറ്റും ഓണക്കിറ്റും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ഗോപിനാഥ് മുതുകാട് സ്വാഗതം ആശംസിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സി എസ് ഉണ്ണിക്കൃഷ്ണൻ, താലൂക്ക് സപ്ലൈ ഓഫീസർ ബീന ഭദ്രൻ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ബിജു തോമസ് നന്ദി അറിയിച്ചു.

Read Also: സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തി: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കാനൊരുങ്ങി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button