റിയാദ്: സൗദിയിൽ ഭൂചലനം. അൽബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ വിഭാഗം അറിയിച്ചു.
Read Also: ഹയ കാർഡ് കൈവശമുള്ളവർക്ക് രാജ്യത്ത് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കും: അറിയിപ്പുമായി യുഎഇ
അൽബഹയുടെ തെക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂര പരിധിയിൽ രാവിലെ 9.34 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 3.62 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധൻ അബ്ദുൽ അസീസ് അൽഹുസൈനി ട്വിറ്ററിലൂടെ അറിയിച്ചു. മേഖലയിൽ പരിശോധന നടത്താനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Post Your Comments