Latest NewsKeralaNews

സംസ്ഥാനത്ത് ലഹരി ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ്

സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു: പി.സി വിഷ്ണുനാഥ് എംഎല്‍എ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരികയാണെന്ന് പ്രതിപക്ഷ എംഎല്‍എ പി.സി വിഷ്ണുനാഥ് പറഞ്ഞു.

കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ: ഉദ്‌ഘാടനം പ്രധാനമന്ത്രി

സ്‌കൂളിന്റെ പേര് സമൂഹത്തില്‍ മോശമാകാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇക്കാര്യം മറച്ചു വെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം യുവാക്കളില്‍ കൂടിവരികയാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

തൊടുപുഴയില്‍ അറസ്റ്റിലായ അക്ഷയ ഷാജി ഉള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ പ്രണയക്കുരുക്കില്‍ പെട്ട് മയക്കുമരുന്ന് മാഫിയകളുടെ വലയില്‍ അകപ്പെട്ട് പോവുകയാണ് ചെയ്യുന്നതെന്ന് ബിജെപി ആരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button