Latest NewsKeralaNews

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളെ’ മുതലെടുക്കുന്ന ഹണി ട്രാപ്പിംഗ്, കുറിപ്പ്

സ്നേഹം നടിച്ചു ചതിക്കാൻ നിൽക്കുന്ന ഫിൽറ്റർ ആന്റിമാരും റീൽസ് അണ്ണന്മാരും

ഹണി ട്രാപ്പ് സംഘം വീണ്ടും സജീവമാകുകയാണ്. ഇൻസ്റ്റഗ്രാമിൽ താരങ്ങളായ ദേവു -ഗോകുൽ ദമ്പതിമാരാണ് ഹണി ട്രാപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഈ സംഭവത്തിൽ ഡോ. അനുജ ജോസഫ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി ട്രാപ്പിംഗ് മാഫിയ നമ്മുടെ നാട്ടിൽ വേരുറപ്പിച്ചിരിക്കുന്നതെന്ന് അനുജ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം,

ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി ട്രാപ്പിംഗ് (തേൻ കെണി ) എന്ന ഓമനപ്പേരിൽ ഈ മാഫിയ നമ്മുടെ നാട്ടിൽ വേരുറപ്പിച്ചിരിക്കുന്നത്. പറയാൻ ഇച്ചിരി തേനൊക്കെ ഉണ്ടേലും അവസാനം ധനനഷ്ടം, മാനഹാനി എന്നു വേണ്ട സർവത്ര നാശവും വരുത്തി വയ്ക്കുമെന്നതാണ് ഇതിന്റെ സവിശേഷത.

read also: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച: ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നു, സർക്കാർ പിന്തിരിയണമെന്ന് ചങ്ങനാശേരി അതിരൂപത

നിങ്ങൾ free ആയിരിക്കുമ്പോൾ സംസാരിക്കാൻ കൂട്ടു വേണ്ടേ, കൂടെ വരും, അരികെ വരും എന്നൊക്കെ പറഞ്ഞു ആപ്പിലാക്കാൻ വരുന്ന കെണികൾക്കു മുന്നിൽ തല വയ്ക്കാതിരിക്കുക.

whatsapp, fb, instagram എന്നിങ്ങനെ നവ മാധ്യമങ്ങളിലൂടെ സ്നേഹത്തിനായി ദാഹിച്ചു നിൽക്കുന്ന ആത്മാക്കളെ കണ്ടെത്തി,messsge കൾ അയച്ചും നഗ്ന ചിത്രങ്ങൾ കൈമാറിയും,ഒടുവിൽ നേരിൽ കാണാൻ ആയി ക്ഷണിക്കുകയോ/കൈമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങളെ വച്ചു ഭീഷണിപ്പെടുത്തി ക്യാഷും gold മൊക്കെ അപഹരിക്കലാണ് മേൽപ്പറഞ്ഞ മാഫിയയുടെ പ്രധാന പരിപാടി.

നാണക്കേട് കാരണം പുറത്തു പറയാൻ പലരും മടിക്കുന്നതാണ് ഇത്തരം മാഫിയകളുടെ വളർച്ചയ്ക്കു പിന്നിൽ, പണിയെടുക്കാതെ വല്ലോന്റെയും കീശയിലെ പണം കണ്ടു കൊണ്ടു ജീവിക്കാൻ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും,
അവർക്കു, വേലിക്കപ്പുറത്തു സാരിതലപ്പ് കണ്ടാൽ പുറകെ പോകുന്നവരെയും, മീശ പിരിച്ചാൽ ചാടി വീശുന്ന അംഗനമാരെയുമൊക്കെ ഇരകളാക്കാൻ അധിക താമസമില്ല.

അടുത്തിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഹണി ട്രാപ്പിംഗ് പാലക്കാട്‌ വ്യവസായിയു ടേതാണ്, ഇരിഞ്ഞാലക്കുടയിൽ നിന്നും വ്യവസായി ഈ മാഫിയയുടെ നിർദ്ദേശം അനുസരിച്ചു പാലക്കാട്‌ എത്തുകയും തുടർന്നു ട്രാപ്പിൽ ആകുകയും, അവസാനം മൂത്രമൊഴിക്കാൻ എന്ന വ്യാജെനെ ആണത്രേ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്.ഏതായാലും വ്യവസായിയുടെ പരാതിയിന്മേൽ ദമ്പതികൾ ഉൾപ്പെടുന്ന 5 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
സ്നേഹം നടിച്ചു ചതിക്കാൻ നിൽക്കുന്ന ഫിൽറ്റർ ആന്റിമാരെയോ,റീൽസ് അണ്ണന്മാരെയോ തിരിച്ചറിയാൻ പ്രത്യേക സെൻസർ ഒന്നും നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് common sense ഉപയോഗിച്ചേ മതിയാവു.

ബ്ലാക്‌മെയ്ലിംഗ് ഉൾപ്പെടെ ചതികൾക്ക് തല വച്ചു കൊടുക്കാണ്ട്, പരാതിപ്പെടാൻ ശ്രദ്ധിക്കുക,
ഇതിനെ തുടർന്നു ആത്മഹത്യ പോലുള്ള ജീവൻ നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുക,
Culprits ആയവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടു വരാൻ ഒട്ടും മടി കാണിക്കണ്ട .
കൂടെ മിന്നുന്നതെല്ലാം പൊന്നല്ലെന്നും, ഓർമയിൽ വയ്ക്കുന്നതു നല്ലതു.
Dr. Anuja Joseph,
Trivandrum

shortlink

Related Articles

Post Your Comments

Related Articles


Back to top button