ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ നടക്കുന്ന ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിനെതിരായ സമരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് മുൻപിൽ സമരക്കാരും രാഷ്‌ട്രീയ പ്രവർത്തകരും ഓച്ഛാനിച്ചു നിൽക്കുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. ഇത് പൂർത്തിയാകാനൊരുങ്ങുമ്പോൾ പ്രതിഷേധമുയർത്തി പദ്ധതി നിർത്തിവയ്‌ക്കണമെന്ന് പറയുന്നത് ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും സർക്കാരിന്റെ പിന്തുണയുണ്ട്.
സംഘടിത മതശക്തികൾക്ക് മുൻപിൽ സർക്കാരിനുള്ളത് മുട്ടുകുത്തുന്ന സമീപനമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തുമ്പോൾ നിർത്തിവയ്‌ക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ട്രസ്റ്റിന്റെ 69ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments