
വയനാട്: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശി കെ.സി. വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്.
പുൽപ്പള്ളി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മയക്കുമരുന്നുമായി സഞ്ചരിച്ച യുവാക്കൾ പിടിയിലായത്.
Read Also : സോഷ്യൽ മീഡിയയിൽ താരമായി ദോശ പ്രിന്റർ, ഇനി ദോശ ഉണ്ടാക്കുന്നതിന് ലളിതവും രസകരവും
ഇവരുടെ പക്കൽ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments