KeralaLatest NewsNews

കേരളത്തില്‍ ആത്മഹത്യകളും ഹാര്‍ട്ട് അറ്റാക്ക് മരണങ്ങളും വര്‍ദ്ധിക്കുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കേരളത്തില്‍ ആത്മഹത്യാ നിരക്കും ഹൃദയാഘാത മരണങ്ങളും ഗാര്‍ഹിക പീഡനങ്ങളും ഇരട്ടിയാകുന്നു

ന്യൂഡല്‍ഹി : കേരളത്തില്‍ ആത്മഹത്യയും ഹൃദയാഘാതം മൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൃദയാഘാത മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം.
2020 ല്‍ 3,465 പേരാണ് സംസ്ഥാനത്ത് ഹൃദയാഘാതം മൂലം മരിച്ചത്. 2021 ല്‍ ഇത് 3,872 ആയി വര്‍ദ്ധിച്ചു. ഹൃദയാഘാത മരണങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്(10,489 മരണങ്ങള്‍). മൂന്നാം സ്ഥാനത്ത് ഗുജറാത്തും(2,949) നാലാം സ്ഥാനത്ത് കര്‍ണാടകയും(1,754) അഞ്ചാം സ്ഥാനത്ത് മധ്യപ്രദേശുമുണ്ട്(1,587). ഏറ്റവും കുറവ് മരണം അരുണാചല്‍ പ്രദേശിലാണ്. ഒന്‍പത് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Read Also: ‘ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി കമ്മ്യൂണിസ്റ്റുകാർ ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു’

കേരളത്തിലെ ആത്മഹത്യാ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. 2020 ല്‍ കേരളത്തില്‍ 8500 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2021 ല്‍ ഇത് 9549 ആയി ഉയര്‍ന്നു. രാജ്യത്താകെ 1,64,033 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 31.8 ശതമാനവും ഗാര്‍ഹിക പീഡനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button