റിയാദ്: ആഗോള ഈന്തപ്പഴ കയറ്റുമതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. 300 ലേറെ ഇനങ്ങളിലായി 15.4 ലക്ഷം ടൺ ഈന്തപ്പഴം സൗദി അറേബ്യ ഓരോ വർഷം ഉത്പാദിപ്പിക്കുന്നുണ്ട്. 113 രാജ്യങ്ങളിലെ ഈന്തപ്പഴ ഉത്പാദനം താരതമ്യം ചെയ്ത വേൾഡ് ട്രേഡ് സെന്റർ (ട്രേഡ്മാബ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഒരു ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ രണ്ട് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കാൻ വിൽപ്പനക്കാരന് അവകാശമില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പ്രതിവാര ക്യാംപെയ്നിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ നിയമത്തിന് രണ്ടു തലങ്ങളുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ഒരു പ്രത്യേക ഉൽപന്നം വാങ്ങുമ്പോൾ ഒരു ഇനം സൗജന്യമായി ലഭിക്കുമെന്ന ഓഫർ കടകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കടകൾക്കോ വിൽപനക്കാർക്കോ ഈ രീതി ഉപയോഗിക്കാൻ അനുവാദമുണ്ട്. രണ്ടു ഇനങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്ന് പരസ്യം ചെയ്താലും അവ നൽകാൻ അനുവാദമുണ്ടെന്നും അധികൃതർ .
Post Your Comments