Latest NewsUAENewsInternationalGulf

ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്

അബുദാബി: ത്രിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്. ബുധനാഴ്ച്ചയാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. 14-ാമത് ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ മീറ്റിംഗിലും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും അദ്ദേഹം പങ്കെടുക്കും.

Read Also: ‘നിങ്ങളുടെ നാവ് ഞങ്ങൾ അരിഞ്ഞെടുക്കും’: ബി.ജെ.പിയെ ഭീഷണിപ്പെടുത്തി മമത ബാനർജി

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നടപ്പാക്കിയതിന് ശേഷം ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളർന്നിരിക്കുകയാണ്. ഇത് സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് നയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു.

കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനും ഉടമ്പടി സഹായിക്കും. 2022 ഫെബ്രുവരി 18 ന് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി മെയ് ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്.

Read Also: ദേവുവിന്റെ സൗന്ദര്യത്തിൽ ഇരിങ്ങാലക്കുടയിലെ വ്യവസായി വീണു: ഹണി ട്രാപ്പിൽ അറസ്റ്റിലായത് ഭാര്യയും ഭർത്താവുമുൾപ്പെടെ 6 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button