Latest NewsIndiaNewsCrime

പ്രാർത്ഥന തടസ്സപ്പെടുത്തി: ഭാര്യയെയും 3 പെൺമക്കളെയും പ്രായമായ അമ്മയെയും കൊലപ്പെടുത്തി യുവാവ്

ഡെറാഡൂൺ: പൂജയ്ക്ക് തടസ്സം നിന്ന ഭാര്യയേയും മക്കളെയും അമ്മയെയും കൊലപ്പെടുത്തി യുവാവ്. ഡെറാഡൂണിലെ റാണിപോഖാരിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പട്ടണത്തിലെ ദോയ്‌വാല സ്വദേശിയായ മഹേഷ് കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയാണ് സംഭവം പോലീസിനെ അറിയിച്ചത്. ഇയാൾ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ്.

രാവിലെ കുമാറിന്റെ വീട്ടിൽ നിന്ന് ഇളയ മകളുടെ നിലവിളി കേട്ടാണ് അയൽവാസി ഇവിടേക്ക് ഓടിയെത്തിയത്. ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. മതിൽ ചാടി ഇയാൾ വീടിനകത്ത് കയറി. മഹേഷ് കുമാർ തന്റെ ഇളയ മകളെ മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടുന്നതായിരുന്നു ദൃക്‌സാക്ഷി കണ്ടത്. തടസം നിൽക്കുന്നതിനിടെ ഇയാളെ പ്രതി മർദ്ദിക്കുകയും ചെയ്തു. ഇതോടെ, മർദനമേറ്റ അയൽവാസി പോലീസിനെ വിളിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also Read:ഒരു മാസത്തിനിടെ ഉംറ നിർവഹിച്ചത് 2.68 ലക്ഷം പേർ: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭാര്യ നീതു ദേവി, അമ്മ ബീതൻ ദേവി, പെൺമക്കളായ അപർണ, സ്വർണ, അന്നപൂർണ എന്നിവരോടൊപ്പമായിരുന്നു മഹേഷ് താമസിച്ചിരുന്നത്. സഹോദരൻ ഉമേഷിന്റെ വീട്ടിലാണ് പത്ത് വർഷമായി ഇവർ കഴിയുന്നത്. മഹേഷ് പണിക്കൊന്നും പോകാതെ പ്രാർത്ഥനയും പൂജകളുമായി വീട്ടിൽ തന്നെ വർഷങ്ങളായി തുടരുന്ന ആളാണ്. സഹോദരനായിരുന്നു മഹേഷിന്റെ കുടുംബത്തെയും നോക്കിയിരുന്നത്. തിങ്കളാഴ്ച രാവിലെ മഹേഷ് പൂജയിൽ ഏർപ്പെട്ടിരിക്കവേ അടുക്കളയിൽ നിന്നും ഭാര്യ ഗ്യാസ് സിലിണ്ടർ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു. പൂജയിൽ വിഘ്നം നേരിട്ടതിൽ പ്രകോപിതനായ മഹേഷ് അടുക്കളയിൽ ചെന്ന് കത്തിയെടുത്ത് ആദ്യം ഭാര്യയെ വെട്ടിക്കൊന്നു. തടസം നിന്ന സ്വന്തം അമ്മയെയും കൊലപ്പെടുത്തി. സംഭവം കണ്ട് ഞെട്ടിയ മക്കൾ രക്ഷപ്പെടാൻ ശ്രമം നടത്തി. മൂന്ന് മക്കളെയും ഇയാൾ വെട്ടിക്കൊലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button