Latest NewsNewsInternational

പറക്കുന്നതിനിടെ കോക്‌പിറ്റിൽ പൈലറ്റുമാർ തമ്മിൽ കൂട്ടത്തല്ല്: സസ്‌പെൻഷൻ, സംഭവമിങ്ങനെ

ജനീവയിൽ നിന്ന് പാരീസിലേക്ക് പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനത്തിൽ വെച്ച് തല്ലുണ്ടാക്കിയ പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്തു. കോക്പിറ്റിൽ വെച്ചാണ് പൈലറ്റുമാർ തമ്മിലടിച്ചത്. പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റുമാർ രണ്ട് പേരും ഏറ്റുമുട്ടിയതും, ഫ്‌ളൈറ്റ് ജീവനക്കാർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചതും ഏറെ വൈറലായ സംഭവമായിരുന്നു. യാത്രക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കി കോക്പിറ്റിൽ കിടന്ന് തല്ലുണ്ടാക്കിയ രണ്ട് പൈലറ്റുമാരെയും കമ്പനി സസ്‌പെൻഡ് ചെയ്തു.

സ്വിസ് ലാ ട്രിബ്യൂൺ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, പറന്നുയർന്നതിന് തൊട്ടുപിന്നാലെ പൈലറ്റും കോ-പൈലറ്റും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഒരാൾ മറ്റൊരാളെ ഇടിച്ചതോടെ രണ്ട് പേരും കോളറിൽ പരസ്പരം പിടിച്ച് മർദ്ദിച്ചു. ഉടൻ തന്നെ ക്യാബിൻ ക്രൂ ഇടപെട്ടു. പൈലറ്റുമാരെ വിശ്വാസമില്ലാതെ വന്നതോടെ ഒരു ക്രൂ അംഗം പൈലറ്റുമാർക്കൊപ്പം ആ യാത്രയിൽ മുഴുവൻ കോക്പിറ്റിൽ ചിലവഴിച്ചു. എയർ ഫ്രാൻസിന്റെ എയർബസ് എ-320 വിമാനത്തിൽ ഈ വർഷം ജൂണിൽ ആയിരുന്നു സംഭവം നടന്നത്.

ഒരു പൈലറ്റ് മറ്റേയാളെ അനുസരിക്കാൻ വിസമ്മതിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. പരപ്സരമുള്ള കൈയ്യാങ്കളിൽ കോക്പിറ്റിൽ നിന്നും ബഹളം കേട്ടാണ് ക്യാബിൻ ക്രൂ കോക്പിറ്റിലേക്ക് കയറിച്ചെന്നത്. പൈലറ്റുമാരുടെ ഇത്തരം പെരുമാറ്റം കമ്പനിയുടെ നയത്തിന് വിരുദ്ധമാണെന്ന് എയർ ഫ്രാൻസ് കമ്പനി വക്താവ് പറഞ്ഞു. പൈലറ്റുമാർ തമ്മിൽ തർക്കമുണ്ടായതായി സമ്മതിച്ചെങ്കിലും അത് ഉടൻ പരിഹരിച്ചതായി വക്താവ് കൂട്ടിച്ചേർത്തു. സംഘർഷം യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ഫ്രഞ്ച് സിവിൽ ഏവിയേഷൻ അതോറിറ്റി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയതായി സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button