KeralaLatest News

2 കോടിയുടെ ഇന്‍ഷ്വറന്‍സ് എടുത്ത ശേഷം ഒരു പ്രീമിയം മാത്രം അടച്ചു: മരിച്ചയാള്‍ക്ക് മുഴുവന്‍ തുകയും നല്‍കാന്‍ വിധി

ആലപ്പുഴ: രോഗം ബാധിച്ച്‌ മരിച്ച ഗൃഹനാഥന്റെ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ക്ലെയിം അനുവദിക്കാത്തതിനെതിരെ ആലപ്പുഴ തത്തംപള്ളി ചേരമാന്‍കുളങ്ങര വട്ടത്തറയില്‍ പരേതനായ ആന്റണി ചാക്കോയുടെ ഭാര്യ ജോസ്മി തോമസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ആന്റണി ചാക്കോ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് രണ്ടു കോടി രൂപയുടെ സേവിംഗ്സ് പോളിസി എടുത്തിരുന്നു. 23 വര്‍ഷത്തെ പോളിസിക്ക് ആദ്യ പ്രീമിയമായി 1,18,434 രൂപയും നല്‍കി. എന്നാല്‍ മൂന്നാമത്തെ മാസം ആന്റണിക്ക് കരള്‍രോഗം കണ്ടെത്തി. തുടര്‍ന്ന് കരള്‍ മാറ്റിവച്ചെങ്കിലും മരിച്ചു.

അതിനിടെ ഇന്‍ഷ്വറന്‍സ് തുകയ്ക്കായി കമ്പനിയെ സമീപിച്ചെങ്കിലും രോഗം മറച്ചുവച്ച്‌ പോളിസിയെടുത്തെന്നാരോപിച്ചു തുക നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് അഭിഭാഷകരായ വി. ദീപക്, അനീഷ് ഗോപിനാഥ് എന്നിവര്‍ മുഖേന ജോസ്മി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ഫോറം പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, മെമ്പര്‍ പി.ആര്‍. ഷോളി എന്നിവരാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

shortlink

Post Your Comments


Back to top button