Latest NewsNewsBusiness

നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ബ്രിട്ടാനിയ, മാരുതി എന്നിവയുടെ ഓഹരികൾ ഒരു ശതമാനത്തിലധികമാണ് നേട്ടം ഉണ്ടാക്കിയത്

നിറം മങ്ങി ഓഹരി വിപണികൾ. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ ഓഹരികൾ ചാഞ്ചാടിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 861 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,972 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 250 പോയിന്റ് നഷ്ടത്തിൽ 17,312 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് എന്നീ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, ബ്രിട്ടാനിയ, മാരുതി എന്നിവയുടെ ഓഹരികൾ ഒരു ശതമാനത്തിലധികമാണ് നേട്ടം ഉണ്ടാക്കിയത്. ഐടി സൂചികൾക്ക് 3.5 ശതമാനത്തോളമാണ് നഷ്ടം രേഖപ്പെടുത്തിയത്.

Also Read: ‘ചെറുപ്പത്തിൽ ഞാൻ മദ്രസയിൽ പോയിരുന്നു, അമ്പലങ്ങളിലും പോകാറുണ്ടായിരുന്നു’: മതം ഒരു പ്രശ്നമായിരുന്നില്ലെന്ന് അനു സിതാര

ഇന്ന് ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button