Latest NewsNewsIndiaCrime

അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് മകൻ: ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ്

വിശാഖപട്ടണം: മദ്യപിച്ചെത്തി അമ്മയെ കടന്ന് പിടിച്ച മധ്യവയസ്കനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്ന് യുവാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 45 വയസ്സുകാരനായ ജി. ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ് എന്ന 23 വയസ്സുകാരനെയും ഇയാളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തിയ ശ്രീനു പ്രസാദിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് മകൻ വന്നപ്പോൾ ഇവർ ഇക്കാര്യം മകനോട് പറഞ്ഞു. ഈ സമയം ശ്രീനു ഇവിടം വിട്ടിരുന്നു. രോഷാകുലനായ യുവാവ് മദ്യപിച്ചെത്തിയ 45കാരന്റെ പിന്നാലെ ഓടുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശ്രീനുവിന്റെ പിന്നാലെ പ്രസാദ് ഓടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഇയാൾ ശ്രീനുവിന്റെ മൃതദേഹം വലിച്ചിഴച്ച് റോഡിന്റെ മധ്യത്തിൽ ഇടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇഷ്ടിക കൊണ്ടാണ് പ്രസാദ് ശ്രീനുവിനെ കൊലപ്പെടുത്തിയത്. ശേഷം കാലിൽ പിടിച്ച് വലിച്ചിഴച്ച് അമ്മ നിൽക്കുന്നിടത്തേക്ക് മൃതദേഹം എത്തിക്കുന്ന പ്രസാദിനെ വീഡിയോയിൽ കാണാം. അമ്മയുടെ കാൽക്കൽ മൃതദേഹം കൊണ്ടിടുകയായിരുന്നു യുവാവ് എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button