Latest NewsNewsBusiness

എഫ്എംസിജി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ

രാജ്യത്ത് കഴിഞ്ഞ ഒരു വർഷം കൊണ്ട് റിലയൻസ് റീട്ടെയിന്റെ 2,500 സ്റ്റോറുകളാണ് പ്രവർത്തനമാരംഭിച്ചത്

എഫ്എംസിജി ബിസിനസിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലുള്ള എഫ്എംസിജി ഉൽപ്പന്നങ്ങളാണ് വിപണിയിൽ പുറത്തിറക്കുക. റിലയൻസ് റീട്ടെയിലിന്റെ ചുമതലയുള്ള ഇഷ അംബാനിയാണ് എഫ്എംസിജി ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

രാജ്യത്ത് കഴിഞ്ഞ ഒരു വർഷം കൊണ്ട് റിലയൻസ് റീട്ടെയിന്റെ 2,500 സ്റ്റോറുകളാണ് പ്രവർത്തനമാരംഭിച്ചത്. ഇതോടെ, ആകെ സ്റ്റോറുകളുടെ എണ്ണം 15,000 കടന്നു. റിപ്പോർട്ടുകൾ പ്രകാരം, 7,500 നഗരങ്ങളിലും 3,00,000 ഗ്രാമങ്ങളിലുമാണ് റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തനം വ്യാപിക്കാൻ ഒരുങ്ങുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിലായിരിക്കും ഈ നേട്ടം കൈവരിക്കുക.

Also Read: മൂത്രനാളിയിലെ അണുബാധകൾ ചികിത്സിക്കാൻ ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക

നിലവിൽ, ജിയോമാർട്ട്, റിലയൻസ് ഡിജിറ്റൽ.ഇൻ പ്ലാറ്റ്ഫോം മുഖാന്തരമാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ആറുമണിക്കൂറിനുള്ളിലാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. 260 നഗരങ്ങളിലാണ് ജിയോമാർട്ട് സേവനം ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button