India

സോനം അലിയും സഹോദരനും ബീഫ് കഴിക്കാൻ നിർബന്ധിച്ചു: രാഹുൽ സിങ്ങിന്റെ ആത്മഹത്യയുടെ കാരണം പുറത്ത്

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം. മരണത്തിന് മുൻപുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് ബന്ധുക്കൾ പരാതി നൽകിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങി(27)ന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിർബന്ധിച്ചതിനെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതി. ജൂണ്‍ 27-നാണ് ഉദ്ദ്‌ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്.

സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ തുണിമില്ലിലെ ജോലിക്കായാണ് സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു.

ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലായത്. സോനത്തെ വിവാഹം കഴിക്കാനായിരുന്നു യുവാവിന്റെ ആഗ്രഹം. എന്നാല്‍ രാഹുലിന്റെ കുടുംബം ഇതിനെ എതിര്‍ത്തു. ഇതോടെ വീട് വിട്ടിറങ്ങിയ രാഹുല്‍ സോനത്തിനൊപ്പം പട്ടേല്‍ നഗറില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. വീട് വിട്ടിറങ്ങിയതിന് പിന്നാലെ രാഹുല്‍ കുടുംബവുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല.

ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടു ബന്ധു വിളിച്ചപ്പോഴാണ് താൻ മരണവിവരം അറിഞ്ഞതെന്ന് മാതാവ് പറയുന്നു. ജീവനൊടുക്കിയ ദിവസം രാഹുല്‍ പോസ്റ്റ് ചെയ്തതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പാണിതെന്നും കാമുകിയുടെയും ഇവരുടെ സഹോദരന്റെയും ഉപദ്രവം താങ്ങാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ഇതില്‍ പറയുന്നതെന്നും പരാതിയിലുണ്ട്.

ബീഫ് കഴിക്കാന്‍ കാമുകിയും സഹോദരനും നിര്‍ബന്ധിച്ചെന്നും ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് രാഹുലിന്റെ കുറിപ്പിലുള്ളത്. അതേസമയം, ഫെയ്‌സ്ബുക്ക് പേജിന്റെ വിശദാംശങ്ങളടക്കം കുടുംബം പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. രാഹുലും സോനവും വിവാഹിതരായതിന്റെ രേഖകളൊന്നും ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button