
തൃശൂര്‍: പേവിഷബാധയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ ചിമ്മിനി കള്ളിചിത്ര കോളനിയിലെ പാറുവാണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആദിവാസി വിഭാഗക്കാരിയായ പാറു ഒരു മാസം മുന്‍പ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടില്‍ വെച്ച് തെരുവ് നായയുടെ കടിയേല്‍ക്കുകയായിരുന്നു.
Read Also: ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റയുമായി വോഡഫോൺ-ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം
മൂന്ന് ദിവസം മുന്‍പ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. പേവിഷബാധ സംശയിച്ച വയോധികയെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
കേരളത്തില്‍ തെരുവ് നായ ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കോട്ടയം വൈക്കത്ത് കഴിഞ്ഞയാഴ്ച ആക്രമണകാരിയായ തെരുവ് നായ നിരവധി പേരെ കടിച്ചിരുന്നു.
Post Your Comments