KeralaLatest NewsNews

ജനാധിപത്യത്തില്‍ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനാധിപത്യത്തില്‍ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പപ്പടം വിളമ്പുന്നതിനെച്ചൊല്ലി തർക്കം: കല്യാണ സദ്യയ്ക്കിടെ കൂട്ടത്തല്ല്, 3 പേര്‍ക്ക് പരുക്ക്

‘താന്‍ നിയമസഭയെ ബഹുമാനിക്കുന്നുണ്ട്. ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ. കണ്ണൂര്‍ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും തീരുമാനം’, അദ്ദേഹം പറഞ്ഞു.

ലോകായുക്ത നിയമഭേദഗതി ബില്‍ ചൊവ്വാഴ്ച നിയമസഭയുടെ പരിഗണനയില്‍ എത്താനിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. സര്‍വകലാശാല നിയമനങ്ങള്‍, ഓര്‍ഡിനന്‍സ് വിഷയങ്ങളില്‍ സര്‍ക്കാറുമായി തുറന്ന എതിര്‍പ്പും ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button