കരിപ്പൂർ: സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപിക്കുന്നു. കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിലെ ശുചീകരണ വിഭാഗം സൂപ്പർവൈസർ ആയ കെ. സജിതയാണ് കസ്റ്റംസിന്റെ പിടിയിലായത്. സജിതയിൽ നിന്നും 1.812 കി. ഗ്രാം സ്വർണം പിടിച്ചതെടുത്തു. സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാർ കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസവും ജില്ലയിൽ സ്വർണവേട്ട നടന്നിരുന്നു. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി അബൂബക്കറാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം സ്റ്റീമറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു വിമാനത്താവളത്തിൽ രഹസ്യമായി എത്തിച്ചത്. എന്നാൽ, സുരക്ഷാ പരിശോധനയ്‌ക്കിടെ ഇത് പിടികൂടുകയായിരുന്നു.
കരിപ്പൂർ കൂടാതെ, നെടുമ്പാശേരിയിലും സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു. ഒരു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.
Post Your Comments