ദുബായ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളുകൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി. സ്‌കൂളുകൾക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കാണ് ഭക്ഷ്യവസ്തുക്കൾ അനുവദിച്ചത്. ദുബായ് മുനിസിപ്പാലിറ്റി ലൈസൻസുള്ള സ്ഥാപനങ്ങൾ ഉത്പ്പാദിപ്പിക്കുന്ന അംഗീകൃത ഭക്ഷണങ്ങൾ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകൂവെന്ന് ഉറപ്പുവരുത്തുമെന്ന് മുൻസിപ്പാലിറ്റി.
ശരിയായ ഭക്ഷ്യസുരക്ഷാ സമ്പ്രദായങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഒരു സമഗ്രമായ ഭക്ഷ്യ സുരക്ഷാ പദ്ധതിയുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായതും അവരുടെ ഭക്ഷണ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതുമായ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Post Your Comments