KeralaLatest NewsNews

കനത്ത മഴ: കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ, ജനങ്ങൾ ദുരിതത്തിൽ

കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിൽ ഉരുൾപൊട്ടി

ബത്തേരി: വീണ്ടും നാശം വിതച്ച് കനത്ത മഴ. കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിൽ തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളിൽ വെള്ളം കയറി.

കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിൽ ഉരുൾപൊട്ടി. ഇതേതുടർന്ന് ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങിയതോടെ ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.

read also: പത്താംക്ലാസുകാരിയെ ഗര്‍ഭിണിയാക്കി കാമുകൻ: അറസ്റ്റ്

കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുൻപ് ഈ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമ തസ്ളീൻ എന്നിവർ മരിച്ചിരുന്നു. പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുൾ പൊട്ടലും മലവെള്ളപാച്ചിലും ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button