![](/wp-content/uploads/2022/08/kodiyeri-2.jpg)
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. ആരോഗ്യ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം കോടിയേരി ഒഴിയുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിക്കു പകരം ആരെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. നേരത്തേ ചികിത്സാര്‍ഥം അദ്ദേഹം അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ.വിജയരാഘവനു കൈമാറിയതു പോലെ ഒരു സംവിധാനം വേണോയെന്ന് പിബി യോഗം തീരുമാനിക്കും.
Post Your Comments