സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ട്രീമിംഗ് വെബ്ക്യാമായ എച്പി 965 4കെ വിപണിയിൽ അവതരിപ്പിച്ചു. മുഖം തിരിച്ചറിയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.
സ്ട്രീമിംഗ് വീഡിയോയുടെ ക്വാളിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ വെബ്ക്യാമിന് ഓട്ടോ ഫോക്കസും എഫ് 2.0 ലെൻസും നൽകിയിട്ടുണ്ട്. കൂടാതെ, ഇരട്ട മൈക്രോഫോണും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിൻഡോസ് കംപ്യൂട്ടറുകളോടൊപ്പം പ്രവർത്തിപ്പിക്കാവുന്ന ഈ സ്ട്രീമിംഗ് വെബ്ക്യാമിന് 18 എംഎം ലെൻസാണ് നൽകിയിരിക്കുന്നത്.
Also Read: വിനോദത്തിനായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് മോശം രക്ഷാകർതൃ സമ്പ്രദായം: പഠനം
വെബ്ക്യാമിന്റെ ഫീൽഡ് ഓഫ് വ്യൂ 78 ഡിഗ്രി, 90 ഡിഗ്രി, 100 ഡിഗ്രി എന്നിങ്ങനെ ക്രമീകരിക്കാൻ സാധിക്കും. കൂടാതെ, 360 ഡിഗ്രി തിരിക്കാനും കഴിയുന്നതാണ്. സ്വകാര്യത ഉറപ്പുവരുത്താൻ ആവശ്യമില്ലാത്ത സമയത്ത് ക്യാമറ കാന്തികമായി അടയ്ക്കാനുള്ള കവറും ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്പി ഇപ്പോൾ കപ്യൂട്ടർ ശ്രേണികൾക്കൊപ്പം ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. എച്പി 965 4കെ സ്ട്രീമിംഗ് വെബ്ക്യാമിന്റെ വിപണി വില 199 ഡോളറാണ്.
Post Your Comments