Latest NewsKeralaNews

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. അനധികൃതമായി കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ഒരാളെ പിടികൂടി.

Read Also: തുടകളുടെ അകവശം ഇരുണ്ടതാണോ: തുടകളിലെ ഹൈപ്പർപിഗ്മെന്റേഷൻ ഒഴിവാക്കാനുള്ള സ്വാഭാവിക വഴികൾ ഇവയാണ്

ദുബായിൽ നിന്നും വന്ന കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിറാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു.

സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നാലു പേരെ പിടികൂടിയിരുന്നു. സ്വർണ്ണ മിശ്രിതം വസ്ത്രങ്ങൾക്കുള്ളിൽ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ പിടിയിലായത്.

Read Also: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്കായി കോർപറേറ്റുകൾ പണമിറക്കുന്നു: എളമരം കരീം

shortlink

Related Articles

Post Your Comments

Related Articles


Back to top button